പി.എസ്.സി വെബ്‌സൈറ്റ് ഉദ്യോഗാര്‍ഥികളെ വലക്കുന്നു

Saturday January 10th, 2015
2

PSC site errorകൊച്ചി: സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ വെബ്‌സൈറ്റ് ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നു. നിലവില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി വിവിധ തസ്തികകളില്‍ അപേക്ഷിച്ചരോട് താങ്കള്‍ ഇതുവരെ വിദ്യഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, ഡിക്ലറേഷനുകള്‍, ഭാഷാപരിചയം തുടങ്ങി അവശ്യ വിവരങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. ഇവയൊക്കെ പൂര്‍ണമായി നല്‍കിയാല്‍ മാത്രമെ ഏതെങ്കിലും തസ്തികകളില്‍ അപേക്ഷിക്കാന്‍ സാധിക്കൂവെന്നിരിക്കെയാണ് നിരവധി തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഈ മറുപടി ലഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ബവ്‌റിജസ് കോര്‍പറേഷനില്‍ എല്‍.ഡി ക്ലാര്‍ക്ക്, കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡര്‍, കെ.എസ്.ആര്‍.ടി.സി റിസര്‍വ് െ്രെഡവര്‍, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, ഫയര്‍ഫോഴ്‌സില്‍ ഫയര്‍മാന്‍ െ്രെഡവര്‍ കം പമ്പ് ഓപ്പറേറ്റര്‍, സ്‌റ്റേഷന്‍ ഓഫിസര്‍ ട്രെയിനി, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ഫീല്‍ഡ് അസിസ്റ്റന്റ്, ജില്ലാ സഹകരണ ബാങ്കില്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്റര്‍, പ്ലാനിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനില്‍ സെയില്‍സ്അസിസ്റ്റന്റ്, ജലഗതാഗതവകുപ്പില്‍ പെയിന്റര്‍, ടര്‍ണര്‍, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങി 76 തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ മറുപടി ലഭിക്കുന്നത്. അപേക്ഷാ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 28നാണ്.
നാളുകള്‍ക്കു മുമ്പ് വെബ്‌സൈറ്റ് പുനക്രമീകരിക്കുകയാണെന്ന അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അറിയിപ്പു കഴിഞ്ഞ് സൈറ്റ് പുതിയ രീതിയിലേക്ക് മാറിയെന്ന ആശ്വാസത്തിലാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷാ സമര്‍പ്പണത്തിനായി ശ്രമിച്ചത്. യാതൊരു പരിചയവുമില്ലാത്ത പോലെയുള്ള പി.എസ്.സി വെബ്‌സൈറ്റിന്റെ നിലപാട് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുയാണ്. തങ്ങള്‍ ഇതിനു മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാവുമെന്നാണിവരുടെ ആശങ്ക. പലതിലും പരീക്ഷ കഴിഞ്ഞെങ്കിലും മറ്റു പലതിലും പരീക്ഷകള്‍ നടക്കാനുമുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണിവര്‍.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/8833-psc-website-issue-not-solved">
Twitter
LinkedIn
English summary
PSC website problems not solved

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം