മുള്‍ട്ടാന്‍: പാകിസ്താനില്‍ വധശിക്ഷക്ക് വിധിച്ച രണ്ടുപേരെ തൂക്കിലേറ്റി. അഹമ്മദ് അലി, ഗുലാം ഷാബിര്‍ എന്നിവരെയാണ് ബുധനാഴ്ച തൂക്കിലേറ്റിയത്. 1998ല്‍ നാലുപേരെ കൊലപ്പെടുത്തിയതിനാണ് അഹമ്മദ് അലിയെ വധശിക്ഷക്ക് വിധിച്ചത്. ഷാബിര്‍ അലി വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പങ്കെടുത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും രാജ്യത്തെ നിരോധിച്ച സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ മുള്‍ട്ടാനിലെ ജില്ലാ ജയിലില്‍ 6 മണിക്കാണ് ഇരുവരെയും തൂക്കിലേറ്റിയത്. വധശിക്ഷ പുനസ്ഥാപിച്ചതിനുശേഷം പാകിസ്താനില്‍ ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 9 ആയി.
പാകിസ്താനില്‍ രണ്ടുപേരെ തൂക്കിലേറ്റി
Wednesday January 7th, 2015