ഇന്ത്യന്‍ നായകന്‍ ധോണി വിരമിച്ചു

Tuesday December 30th, 2014

Doni cricketമെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിടവാങ്ങുന്നതായി ധോണി അറിയിച്ചത്. ടെസ്റ്റില്‍ ധോണിയുടെ ക്യാപ്റ്റന്‍സി കാലം കഴിഞ്ഞെന്നും സ്ഥാനമൊഴിയണമെന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോര്‍ഡോടെ തുടക്കം കുറിച്ച ധോണിക്ക് പക്ഷേ, പിന്നീട് അതു നിലനിര്‍ത്താനായില്ല. കഴിഞ്ഞ ഓസിസ് പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്ന്, ധോണി ക്യാപ്റ്റന്‍സി രാജിവക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പകരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റനാക്കണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ധോണിയില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്ക് എതിരായ അടുത്ത ടെസ്റ്റില്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനെ നയിക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം