എസ്.ഐ റാങ്ക്‌ലിസ്റ്റില്‍ വ്യാപക ക്രമക്കേട്

Sunday December 28th, 2014
2

PSC keralaതിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം പി.എസ്.സി പുറത്തിറക്കിയ എസ്.ഐ.റാങ്ക് ലിസ്റ്റില്‍ ഗുരുതര ക്രമക്കേട്. നിശ്ചിത മാര്‍ക്ക് ലഭിക്കാത്തവരും പ്രായപരിധി മറികടന്നവരും പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

എസ്.ഐ റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തി ജോലിക്ക് കയറിയവര്‍ സി.ഐ റാങ്കില്‍ വരെ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിജിപി ബാലസുബ്രഹ്മണ്യം അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴും റാങ്ക് പട്ടികയില്‍ ക്രമക്കേട് തുടരുകയാണ്. എസ് .ഐ യോഗ്യതക്ക് ജനറല്‍ എക്‌സിക്യുട്ടീവ് പരീക്ഷയില്‍ നാല്‍പ്പത്തി ഒമ്പത് മാര്‍ക്കില്‍ താഴെയുള്ളവരെ പരിഗണിക്കില്ലെന്ന് വിവരാവകാശ നിയമപ്രകാരം പി.എസ്്.സി സമ്മതിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ ജനറല്‍ വിഭാഗത്തില്‍ നാല്‍പ്പത്തി ഒമ്പത് മാര്‍ക്കില്‍ കുറവുള്ള ഒട്ടേറെ പേരെ പി.എസ്.സി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഈ തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഏഴ് വ്യാജനമ്പറുകളും ഉള്‍പ്പടുത്തിയിട്ടുണ്ട് .ഇവയുടെ മാത്രം വിശദാംശങ്ങള്‍ പി.എസ് .സി ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടില്ല. റാങ്ക് ലിസ്റ്റില്‍ പിന്നീട് തിരിമറി നടത്താനാണ് ഈ ക്രമക്കേടെന്നാണ് ആരോപണം. പി.എസ്.സി. പുറത്തിറക്കിയ റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പടുത്തിയിട്ടും മാറ്റാന്‍ ഇതുവരെ തയാറായിട്ടില്ല. വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും കായിക ക്ഷമതാപരീക്ഷയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പി.എസ്.സി. തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഈ അപാകതകള്‍ നിലനില്‍ക്കെതന്നെ എസ്.ഐ പോസ്റ്റിലേക്ക് പുതിയ ഷോര്‍ട്ടിലിസ്റ്റ് പുറത്തിറക്കുകയും ചെയ്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/8498-si-rank-list-fault-danger">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം