പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Friday December 12th, 2014

Naseera obituryവേങ്ങര: മഞ്ഞപ്പിത്തത്തിന് ചികില്‍സയിലായിരുന്ന ഗര്‍ഭിണി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. തോട്ടശ്ശേരിയറ ചുള്ളിയന്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ നസീറ(23)യാണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് 12 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന നസീറ ഒരാഴ്ച പ്രസവിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. തുടര്‍ന്ന് ചികില്‍സയിലിരിക്കെ വെള്ളിയാഴ്ചയാണ് നസീറ മരിച്ചത്. കൂമണ്ണ കാടബസാര്‍ കാളൂര്‍ കൊല്ലറക്കല്‍ ഷാഫിയാണ് ഭര്‍ത്താവ്. മാതാവ്: പരേതയായ നഫീസ. സഹോദരങ്ങള്‍: നൗഷാദ്, റഫീഖ്, മുബീന.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം