ഐ.എസ്.എല്‍: സെമിയില്‍ ദക്ഷിണ ഡര്‍ബി

Thursday December 11th, 2014

Chennai kerala ISLചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ ദക്ഷിണ ഡര്‍ബി. സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയന്‍ എഫ്.സിയെ നേരിടും. ബുധനാഴ്ച നടന്ന ഗോവ എഫ്.സിയും അത്‌ലറ്റികോയും തമ്മില്‍ നടന്ന മത്സരം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് സെമി ചിത്രം തെളിഞ്ഞത്. ഗോവക്ക് വേണ്ടി എഡ്ഗാര്‍ ഗോള്‍ നേടിയപ്പോള്‍ സൂപ്പര്‍ താരം ഫിക്രുവിന്റെ പെനാല്‍റ്റിയിലൂടെയാണ് അത്‌ലറ്റികോ സമനില നേടിയത്. പോയിന്റ് പട്ടികയില്‍ 23 പോയിന്റുമായി ചെന്നെ ഒന്നാം സ്ഥാനത്തും 19 പോയിന്റുമായി കേരളം നാലാം സ്ഥാനത്തുമാണ്. മെച്ചപ്പെട്ട ഗോള്‍ശരാശരിയാണ് കൊല്‍ക്കത്തയെ മൂന്നാം സ്ഥാനക്കാരാക്കിയത്. ആദ്യ പാദ സെമി 13ാം തിയതി കൊച്ചിയിലും രണ്ടാം പാദ സെമി 16ന് ചെന്നൈയിലും നടക്കും.
രണ്ടാം പകുതിയില്‍ പെനാല്‍റ്റി വഴങ്ങിയതാണ് ഒന്നാം സ്ഥാനത്തെത്താനുള്ള ഗോവയുടെ മോഹം തകര്‍ത്തത്. 27ാം മിനിറ്റില്‍ എഡ്ഗാറിന്റെ ഗോളിലൂടെ ലീഡ് നേടിയ ഗോവയെ 68ാം മിനിറ്റില്‍ ഫിക്രുവിന്റെ പെനാല്‍റ്റി ഗോളിലൂടെയാണ് കൊല്‍ക്കത്ത തളച്ചത്. ഫിക്രുവിനെ ബോക്‌സില്‍ ബ്രൂണോ പിനെരോ വീഴ്ത്തിയതിന് കിട്ടിയതായിരുന്നു സ്‌പോട്ട് കിക്ക്. പിനെരോക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 10 പേരെയും വച്ചാണ് ഗോവക്ക് കളി പൂര്‍ത്തീകരിക്കേണ്ടിവന്നത്. നാലു ജയത്തിനുശേഷമുള്ള ഗോവയുടെ സമനിലയാണിത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം