പൂനയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍

Tuesday December 9th, 2014

Kerala blasterകൊച്ചി: എഫ്.സി.പൂനയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ സെമി ബര്‍ത്ത് ഉറപ്പിച്ചു. ഇയാന്‍ ഹ്യൂം ഗോള്‍ സമ്മാനിച്ചതും തകര്‍പ്പന്‍ സേവുകളുമായി സന്ദീപ് നന്തി ഗോള്‍ വഴങ്ങാതെ കാത്തതുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി പുനെക്കെതിരായ നിര്‍ണായക കളിയില്‍ ഏകപക്ഷീയമായി ഒരു ഗോളിന്റെ വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തി. 23 ാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ ബൂട്ടില്‍ നിന്നാണ് സെമി ബര്‍ത്ത് ഉറപ്പാക്കിയ ഗോള്‍ വന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. പുനെ താരങ്ങള്‍ തീര്‍ത്ത പ്രതിരോധ മതിലിന് വശത്തുകൂടെ വളഞ്ഞ് തിരിഞ്ഞ് പോസ്റ്റിലേക്ക് കറങ്ങിയിറങ്ങിയ ഷോട്ട് തടുക്കാന്‍ ഗോളി ശ്രമിച്ചെങ്കിലും കയ്യിലുരസി പന്ത് വലയിലെത്തി. ചേതോഹരമായ ഗോളിലൂടെ ടീമിനെ വിജയിപ്പിച്ച ഹ്യൂ മാണ് കളിയിലെ ഹീറോ.

എന്നാല്‍ സന്ദീപ് നന്തിയുടെ സേവുകള്‍ കളികണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. എട്ട് ഗോളവസരങ്ങളാണ് നന്തിയിലൂടെ കേരളം ഒഴിവാക്കിയത്. 83 ാം മിനിറ്റില്‍ കേരളം സമനില വഴങ്ങിയെന്ന് തോന്നിച്ചു. മുന്നോട്ട് കയറിയ നന്തിയെ മറികടന്നെത്തിയ ഷോട്ട് പോസ്റ്റിലേക്ക.് ഓടിയെത്തിയ ഗുര്‍വീന്ദര്‍ സിങ്ങ് പോസ്റ്റിനുള്ളിലേക്ക് ചാഞ്ഞിറങ്ങിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കി. 10 മിനിറ്റിന്റെ അധികസമയത്ത് പോലും പലതവണ ഭാഗ്യം കൊണ്ടാണ് കേരളം രക്ഷപെട്ടത്. അവസാന സെക്കന്‍ഡുകളില്‍ പലതവണയാണ് കേരളം പരീക്ഷിക്കപ്പെട്ടത്. 97 ാം മിനിറ്റില്‍ ഹ്യൂമിന്റെ പാസില്‍ കേരളം രണ്ടാം ഗോള്‍ നേടേണ്ടതായിരുന്നു. പക്ഷേ പോസ്റ്റിലടിച്ച് പന്ത് പുറത്തായി.

19 പോയിന്റുമായാണ് കേരളം സെമി ഉറപ്പിച്ചത്. ഇന്ന് നടന്ന ഡല്‍ഹി-ചെന്നൈയിന്‍ മത്സരം സമനിലയിലായതാണ് കേരളത്തിന് വിജയം മാത്രം മതി സെമിയിലെത്താന്‍ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു. അപ്പോള്‍ 20 പോയിന്റുമായി ഡല്‍ഹി സെമിയിലെത്തുകയും കേരളത്തിന് നാളത്തെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഫലത്തെ ആശ്രയിച്ച് കാര്യങ്ങള്‍ കലാശിച്ചേനെ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം