യാത്രക്കാരെ ആഘര്‍ഷിക്കാന്‍ സ്റ്റിക്കറും പുത്തന്‍ റൂട്ട് ബോര്‍ഡും; വ്യത്യസ്തനാം ഷാഹുല്‍ഹമീദ് ശ്രദ്ധിക്കപ്പെടുന്നു

Thursday November 20th, 2014

Erattupetta busകൊച്ചി: നിനക്ക് വട്ടുണ്ടോന്ന് ആരെങ്കിലും ഷാഹുല്‍ ഹമീദിനോടു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കിട്ടൂ: ”ഞാനടച്ച കരം കൂടിയാണ് കെ.എസ്.ആര്‍.ടി.സി. ബസ്സിനെ താങ്ങിനിര്‍ത്തണത്. അപ്പോ പിന്നെ, അത് നന്നാക്കിയെടുക്കാന്‍ നമുക്കും ഇല്ലേ ബാദ്ധ്യത” ചേദിക്കപ്പെട്ടവനും ചോദിച്ചവനും ഒരു പോലെ ബാധ്യതപ്പെട്ട കാര്യമാണ് ഷാഹുല്‍ഹമീദ് ഒറ്റക്കു ചെയ്യുന്നത്. നഷ്ടക്കണക്കിന്റെ പേരില്‍ അധികൃതര്‍ പോലും എഴുതിത്തള്ളിയ കെ.എസ്.ആര്‍.ടി.സി.യോട് ഈ ഈരാറ്റുപേട്ട സ്വദേശിക്കുള്ള താത്പര്യം കാണുമ്പോഴുള്ള മേല്‍ ചോദ്യം ഒരിക്കല്‍ ചോദിച്ചവര്‍ പിന്നീട് ചോദിക്കാറില്ല.

കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെടുന്ന സ്റ്റിക്കറുകളും ദീര്‍ഘദൂര ബസ്സുകള്‍ക്ക് പുത്തന്‍ റൂട്ട് ബോര്‍ഡുകളും സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കി മാതൃകയാവുകയാണ് ഷാഹുല്‍ഹമീദ്. പൊതു സ്ഥലങ്ങളിലും ബസ്സുകളിലും ഒട്ടിച്ചു വക്കുന്ന സ്റ്റിക്കറുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നവയാണ്. കടലാസ്സില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പേന കൊണ്ട് എഴുതി തയ്യാറാക്കുന്ന റൂട്ട് ബോര്‍ഡുകള്‍ക്ക് പകരമാണ് പുത്തന്‍ ബോര്‍ഡുകള്‍ സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കിയത്. പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ഷീറ്റില്‍ വിനൈല്‍ പ്രിന്റ് ഉപയോഗിച്ച് തയ്യാറാക്കിയ സ്റ്റിക്കറുകള്‍ പതിച്ചാണ് റൂട്ട് ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഇടപ്പള്ളി ടോളിന് സമീപം സ്വകാര്യ സ്ഥാപനം നടത്തുന്ന ഇദ്ദേഹം ഈരാറ്റുപേട്ടയിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസ്സുകള്‍ക്കാണ് റൂട്ട് ബോര്‍ഡ് നല്‍കിയത്. കോഴിക്കോട്, കോയമ്പത്തൂര്‍, തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ, തെങ്കാശി, കോട്ടയം, പാലക്കാട് ഭാഗങ്ങളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ വഴികാട്ടിയായുള്ളത് ഈ ബോര്‍ഡുകളാണ്. ഇതോടൊപ്പം സംസ്ഥാനമൊട്ടാകെ സര്‍വീസ് നടത്തുന്ന ബസ്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി. ബസ്സുകളെ ആശ്രയിക്കാന്‍ ആവശ്യപ്പെടുന്ന സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
മുമ്പ് കൊച്ചി നഗരത്തിലെ തിരു-കൊച്ചി സര്‍വീസ് ആരംഭിക്കാന്‍ കാരണമായത് ഷാഹുലിന്റെ ഇടപെടലാണ്. വിവിധ കാലങ്ങളിലായി ഗതാഗത മന്ത്രിമാര്‍ക്ക് ഇദ്ദേഹം നേരിട്ട് സമര്‍പ്പിച്ച നിവേദനങ്ങളുടെ ഫലമായാണ് കെ.എസ്.ആര്‍.ടി.സി.യുടെ ‘നോണ്‍ സ്‌റ്റോപ്പ്’ സര്‍വീസും ‘ടൗണ്‍ ടു ടൗണ്‍’ സര്‍വീസും ആരംഭിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം