മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയിലേക്ക്

Saturday November 15th, 2014

Mullaperiyarതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ജലനിരപ്പ് 140.8 അടിയായി വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് കേരളത്തിന്റെ തീരുമാനം. ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് താഴെ നിര്‍ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാവും ഹര്‍ജി സമര്‍പ്പിക്കുക.

ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് തമിഴ്‌നാട് മറുപടി നല്‍കുകയോ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയതില്ല. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. സംസ്ഥാനത്തെ നാല് ജില്ലകളിലെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. അധികജലം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം