അമ്മയെ മയക്കിക്കിടത്തി പിതാവ് മകളെ ബലാല്‍സംഗം ചെയ്തു

Saturday November 1st, 2014

Peedanam newബല്ലാഭ്ഗര്‍: മാതാവിനെ മയക്കുമരുന്നു നല്‍കി മയക്കിയ ശേഷം മകളെ പിതാവ് ബലാത്സംഗം ചെയ്തു. ഹരിയാനയിലെ ബല്ലാഭ്ഗറിലെ 12 കാരിക്കാണ് പിതാവിന്റെ പീഡനമേറ്റത്. ആറു വയസ്സുമുതല്‍ ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പിതാവിനെതിരേ പോലീസ് കേസെടുത്തു. മാതാവിനെ വീര്യം കൂടിയ മയക്കുമരുന്നു നല്‍കി മയക്കിക്കിടത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് എടുത്തു കൊണ്ടുപോയിയായിരുന്നു പീഡിപ്പിച്ചിരുന്നത്. സര്‍ദാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പിതാവ് ഒളിവില്‍ പോയി. ചന്ദാവലി സ്വദേശിയായ പെണ്‍കുട്ടി നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. ആറു വര്‍ഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ബുധനാഴ്ച വരെ ഇത് തുടര്‍ന്നിരുന്നതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പിതാവ് തന്നോട് മോശമായി പെരുമാറുന്ന വിവരം കുട്ടി പിതൃമാതാവിനെയും പിതൃ സഹോദരിയെയും അറിയിക്കുകയും പിതൃസഹോദരി മാതാവിനോട് കാര്യം പറയുകയും ചെയ്‌തെങ്കിലും അവര്‍ അത് ഗൗരവത്തില്‍ എടുത്തില്ലെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് കുട്ടി വിവരം സ്‌കൂളിലെ ടീച്ചര്‍മാരോട് പറയുകയും അവര്‍ മാതാവിനെയും കുട്ടിയേയും സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് പിതാവിനെ തെരയുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം