ന്യൂഡല്‍ഹി:
പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ചത്തേക്കു കൂടി നീട്ടി. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന മഅദനിയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് നടപടി. കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്റെ അസൗകര്യത്തെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി. കേരളത്തില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. ജാമ്യകാലാവധി നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നുമാണ് കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്.
മഅദനിയുടെ ജാമ്യം ഒരാഴ്ച കൂടി നീട്ടി
Friday October 31st, 2014