നവീന ടിക്കറ്റ് ബുക്കിംഗ് സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി

Friday October 24th, 2014

KSRTC busതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യില്‍ നവീകരിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം നിലവില്‍ വന്നു. വോള്‍വോ, സൂപ്പര്‍ ഡീലക്‌സ്, എയര്‍ ബസ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 60ഓളം സര്‍വീസുകളിലാണ് നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ലഭ്യമാവുക. നവംബര്‍ 15നുള്ളില്‍ ഇപ്പോള്‍ റിസര്‍വേഷന്‍ സൗകര്യമുള്ള സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ 261 ബസ്സുകളിലേക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം വ്യാപിപ്പിക്കും. ഇതിനുശേഷം സൂപ്പര്‍ ക്ലാസ് മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള 1542 ബസ്സുകളില്‍ ഓണ്‍ലൈന്‍വഴി ടിക്കറ്റ് ബുക്കിങ് സാധ്യമാക്കും. സെക്രട്ടേറിയറ്റിലെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതുക്കിയ റിസര്‍വേഷന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി. എം.ഡി. ആന്റണി ചാക്കോ പങ്കെടുത്തു. www.keralartc.in എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് റിസര്‍വ് ചെയ്യേണ്ടത്.

സ്വന്തമായി യൂസര്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നതാണു പ്രത്യേകത. നിലവിലുള്ള സംവിധാനത്തില്‍ 21 ദിവസം മുമ്പു മാത്രമെ മുന്‍കൂര്‍ ബുക്കിങ് സാധ്യമാവൂ. പുതിയ സംവിധാനത്തില്‍ 41 ദിവസവും അത്യാവശ്യഘട്ടങ്ങളില്‍ അതില്‍കൂടുതല്‍ ദിവസം മുമ്പും ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. പണം നഷ്ടപ്പെടാനുള്ള സാധ്യത പുതിയ സംവിധാനത്തില്‍ ഇല്ല. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്താലുടന്‍ എം- ടിക്കറ്റ് എസ്.എം.എസ്. വഴി ലഭിക്കും. ഇ- മെയില്‍ അക്കൗണ്ടിലേക്കും ടിക്കറ്റിന്റെ പകര്‍പ്പു ലഭിക്കും. ടിക്കറ്റുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദ് ചെയ്യാം. നിശ്ചിത പിഴ അടച്ച് യാത്രക്കാര്‍ക്ക് യാത്രാ തിയ്യതിയിലും മാറ്റം വരുത്താം. ഏത് സ്റ്റോപ്പില്‍ നിന്നും ഏതു സ്റ്റോപ്പിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. മൊബൈല്‍, ഡെസ്‌ക്‌ടോപ്പ്, പാംടോപ്പ് തുടങ്ങിയ ഏത് പ്ലാറ്റ്‌ഫോമിലും സൗകര്യപ്രദമായി ഉപയോഗിക്കാം. ബുക്കിങ് റദ്ദാക്കിയാല്‍ അനാവശ്യമായ സാമ്പത്തിക- സമയ നഷ്ടങ്ങള്‍ ഉണ്ടാവുകയില്ലെന്നതും സവിശേഷതയാണ്. കെല്‍ട്രോണ്‍ ആണ് പുതിയ സംവിധാനവും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ബംഗളൂരുവിലെ പുതിയ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ഉദ്ഘാടനം 28നു നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം