ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കൊല്‍ക്കത്തക്ക് മൂന്നാം ജയം

Friday October 24th, 2014

ISL kolkatha 3ഗോവ: ഐ.എസ്.എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് മൂന്നാം ജയം. എഫ്.സി ഗോവയെ അവരുടെ മൈതാനത്ത് 2-1ന് തോല്‍പിച്ചാണ് കൊല്‍ക്കത്ത അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച ഗോവ 21ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ വലകുലുക്കി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ആന്ദ്രെ സാന്റോസിന്റെ കിടിലന്‍ ഇടങ്കാലന്‍ ഷോട്ട് ഗോള്‍ വീണതോടെ കൊല്‍ക്കത്ത ഉണര്‍ന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഫിക്രുവിനെ ഗോവന്‍ പ്രതിരോധം കൃത്യമായി മാര്‍ക്ക് ചെയ്തപ്പോള്‍ കൊല്‍ക്കത്തയുടെ ഗോള്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല. കളി ഇടക്ക് കയ്യാങ്കളിയുമായി.

രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആക്രമണം കടുപ്പിച്ചു. 72ാം മിനിറ്റില്‍ ഫിക്രുവവിന്റെ മികച്ചൊരു പാസില്‍ കാവിന്‍ ലോബോ കൊല്‍ക്കത്തയുടെ സമനില ഗോള്‍. പിന്നീട് വിജയഗോളിനായി ഇരുടീമിന്റെയും കഠിന പരിശ്രമം. ഗോവന്‍ താരം സാന്റോസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്. 84ാം മിനിറ്റില്‍ ഗോവയുടെ ആരാധകരെ സ്തബ്ധരാക്കി വീണ്ടും കാവിന്‍. ബോക്‌സിന് മുന്നില്‍ കിട്ടിയ പന്ത് ഒന്നാന്തരം ഷോട്ടിലൂടെ വലയിലേക്ക്. വിജയത്തോടെ 4 കളികളില്‍ നിന്ന് പത്ത് പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലായി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം