മോഹന്‍ലാല്‍-മഞ്ജു ചിത്രം നവംബറില്‍ തുടങ്ങും

Friday October 24th, 2014

Sathyan Lal Manjuകൊച്ചി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങും. മോഹല്‍ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാവുന്നത്. നടന്‍ രവീന്ദ്രന്റേതാണ് കഥ. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആറാം തമ്പുരാന്‍, കന്‍മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ ചിത്രങ്ങളിലെ മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ കെമിസ്ട്രി ഈ ചിത്രത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം