പെണ്‍കുട്ടിയുടെ പീഡനം: പരാതിയുമായി യുവാവ് സൈബര്‍സെല്ലില്‍

Thursday October 23rd, 2014
2

Mobile App womenഅഹ്മദാബാദ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ പീഡനം സഹിക്കാനാവാതെ യുവാവ് സൈബര്‍ സെല്ലിനെ സമീപിച്ചു. അഹ്മദാബാദ് സൈബര്‍ സെല്ലിനാണ് പതിവിന് വിപരീതമായ പരാതി ലഭിച്ചത്. അരിഹന്ത് എന്ന ബിസിനസുകാരനായ 27കാരനാണ് പരാതി നല്‍കിയത്.

2011 ജൂലൈയിലാണ് വശ്യമായ മുഖച്ചിത്രമുള്ള അക്കൗണ്ടില്‍നിന്ന് പെണ്‍കുട്ടി തന്നോട് ചാറ്റിങ്ങിന് വന്നതെന്ന് ആനന്ദ്‌നഗര്‍ നിവാസിയായ അരിഹന്ത് പറയുന്നു. ഒരു വര്‍ഷത്തോളം ചാറ്റിങ് തുടര്‍ന്ന ഇരുവരും ഇടക്ക് സ്വകാര്യമായി കാണുകയും ചെയ്തു. പിന്നീട് വിലകൂടിയ സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് തുടങ്ങിയതോടെ യുവാവ് പെണ്‍കുട്ടിയെ അകറ്റിനിര്‍ത്തി. അരിഹന്തിന്റെ അമ്മയുടേതടക്കം മൊബൈല്‍ നമ്പറുകള്‍ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടി ഇതോടെ ഫോണ്‍ വിളിച്ച് ശല്യം ആരംഭിച്ചു. ഇത് രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. തുടര്‍ന്നാണ് യുവാവ് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുന്നത്. ആദ്യമായാണ് തങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിക്കെതിരെ പീഡനത്തിന് പരാതി ലഭിക്കുന്നതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം