രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് മരിച്ചു

Tuesday October 21st, 2014

Suicideബംഗ്ലൂരു: ഈസ്റ്റ് ബംഗ്ലൂരിലെ പുലികേശി നഗറില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിഞ്ഞ ആത്മഹത്യ ചെയ്തു. കെജി ഹള്ളി നിവാസിയായ ഷാസിയാ ബീഗവും ഡി.ജെ ഹള്ളി നിവാസിയായ നാഖിയാ ബീഗവുമാണ് മരിച്ചത്. പതിനെട്ടു വയസുള്ള ഇരുവരും നഗരത്തിലെ ഒരു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനികളാണ്. കാമുകന്മാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പെണ്‍കുട്ടികളെ പുലികേശി നഗറിലെ മസ്ജിദ് റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വഴിപോക്കര്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാസിയ മാര്‍ഗമദ്ധ്യേ മരണമടഞ്ഞു. രാത്രിയോടെ രാഖിയയും മരിച്ചു. സംഭവത്തില്‍ പുലികേശി നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം