പോലിസുകാരന്റെ ഭാര്യയുമായി അവിഹിതം; എസ്.ഐ.യെ സസ്‌പെന്റ് ചെയ്തു

Monday October 20th, 2014

Police immoralകോട്ടയം: ഭാര്യയുമായി അവിഹിതമെന്ന പൊലീസുകാരന്റെ പരാതിയില്‍ എസ്.ഐയുടെ തൊപ്പി തെറിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ എസ്.ഐ ഇ.പി. റെജിയെയാണ് ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. തന്റെ ഭാര്യയുമായി എസ്.ഐ റെജി വീട്ടില്‍ എത്തിയും മറ്റ് സ്ഥലങ്ങളില്‍ വച്ചും അവിഹിത ബന്ധം പുലര്‍ത്തുകയാണെന്ന് ആരോപിച്ചാണ് ഭര്‍ത്താവായ പോലിസുകാരന്‍ പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം നടത്തി. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

ആരോപണവിധേയയായ സ്ത്രീയുടെ സഹോദരനും പൊലീസുകാരനാണ്. എ.ആര്‍ ക്യാമ്പില്‍ ഭര്‍ത്താവായ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളായിരുന്നു. തുടര്‍ന്നായിരുന്നു വിവാഹം. ഇപ്പോള്‍ ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് അറിയുന്നു. എസ്.ഐ യെക്കുറിച്ച് വേറെയും ചില ആരോപണങ്ങളുണ്ട്. ഇതിനകം സി.ഐ ആയി സ്ഥാനക്കയറ്റം ലഭിക്കേണ്ട എസ്.ഐ പലവട്ടം ഡിപ്പാര്‍ട്ടുമെന്റിന്റെ ശിക്ഷണ നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. പൊന്‍കുന്നം സ്‌റ്റേഷനില്‍ പൊലീസുകാരനായിരുന്നു. പിന്നീടാണ് എസ്.ഐ. സെലക്ഷന്‍ ലഭിച്ചത്.
സ്ത്രീയാവട്ടെ, മദ്യത്തിന് അടിമയാണെന്ന ആരോപണവും ശക്തമാണ്. നടുറോഡില്‍ മദ്യപിച്ചതിന് ഈ സ്ത്രീയെ പൊലീസ് ഓഫീസര്‍മാര്‍ തന്നെ പിടികൂടിയിട്ടുണ്ട്. പക്ഷേ, സഹപ്രവര്‍ത്തകന്റെ ഭാര്യയെന്ന പരിഗണന നല്‍കി കേസ് എടുക്കാതെ പറഞ്ഞയക്കുകയായിരുന്നു. എസ്.ഐ. റെജി ഗാന്ധിനഗര്‍ എസ്.ഐ. ആയിരിക്കുമ്പോഴാണ് പരാതിക്കാസ്പദമായ സംഭവം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം