രക്ഷകനായി ശ്രീജേഷ്: ഏഷ്യന്‍ ഗയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

Thursday October 2nd, 2014

Hokey Indiaഇഞ്ചിയോണ്‍: മലയാളിതാരം പി.ആര്‍. ശ്രീജേഷ് വീരനായകനായപ്പോള്‍ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഷൂട്ടൗട്ട് വരെ നീണ്ട ഫൈനല്‍ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 4-2 നു പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഷൂട്ടൗട്ടില്‍ പാക്കിസ്ഥാന്റെ മൂന്നു ശ്രമങ്ങള്‍ തടഞ്ഞിട്ടാണ് ശ്രീജേഷ് ഇന്ത്യയ്ക്കു ജയമൊരുക്കിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിലായതോടെയാണ് കളി ഷൂട്ടൗട്ടിലേക്കു നീണ്ടത്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാനും ഇന്ത്യയ്ക്കു വേണ്ടി കോതാജിത് ഖാതംഗ്ബാദുമാണ് സ്‌കോര്‍ചെയ്തത്. ജയത്തോടെ റിയോ ഒളിംപിക്‌സിന് ഇന്ത്യ നേരിട്ടു യോഗ്യത നേടി. ഹോക്കിയില്‍ ഇന്ത്യയുടെ എട്ടാം ഏഷ്യാഡ് സ്വര്‍ണമാണിത്.

ഷൂട്ടൗട്ടില്‍ ആദ്യ സ്‌ട്രോക്കിനെത്തിയ ആകാശ് ദീപ് സിംഗാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്കിയത്. (1-0). ആദ്യ സ്‌ട്രോക്കിനെത്തിയ പാക് താരത്തിനു പിഴച്ചു. ശ്രീജേഷിന്റെ ഗംഭീര സേവ് ഇന്ത്യക്ക് തുണയായി. രണ്ടാമത്തെ സ്‌ട്രോക്കിനെത്തിയ രൂപീന്ദര്‍ പാല്‍ സിംഗിന് പിഴച്ചില്ല. ഇന്ത്യക്ക് വീണ്ടും ലീഡ് (2-0). പാക്കിസ്ഥാനു വേണ്ടി രണ്ടാമതെത്തിയ മുഹമ്മദ് വഖാസ് ലക്ഷ്യം കണ്ടു.(2-1). എന്നാല്‍ മൂന്നാം സ്‌ട്രോക്കിനെത്തിയ മന്‍പ്രീത് സിംഗിന് പിഴച്ചു. പാക്കിസ്ഥാനു വേണ്ടി മൂന്നാം സ്‌ട്രോക്കിനെത്തിയ മുഹമ്മദ് ഉമര്‍ ഭുട്ടക്ക് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവിനു മുന്നില്‍ പരാജയപ്പെടാനായിരുന്നു വിധി. ഒടുവില്‍ ഇന്ത്യക്കു വേണ്ടി നാലാം സ്‌ട്രോക്കിനെത്തിയ ബിരേന്ദ്ര ലാക്‌റ ഇന്ത്യയുടെ ജയം ഉറപ്പിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം