സല്‍മാന് ജാമ്യം

Monday September 22nd, 2014
2

salman newsതിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ സല്‍മാന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോഴും സല്‍മാന്‍ വിചാരണ തടവുകാരനായിരുന്നു. സല്‍മാന്റെ മോചനത്തിനുള്ള പോരാട്ടത്തിലായിരുന്നു മനുഷ്യാവകാശ പൗരാവകാശ പ്രവര്‍ത്തകര്‍.
കഴിഞ്ഞമാസം 18 ന് നിള തീയറ്ററില്‍ സിനിമ കാണനെത്തിയ സല്‍മാനും കൂട്ടരും ദേശീയ ഗാനമാലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം. തീയറ്ററിലുണ്ടായിരുന്ന മുന്‍പരിചയക്കാരായ ചിലര്‍ ഇത് പ്രശ്‌നമാക്കിയപ്പോള്‍ സല്‍മാനും കൂട്ടരും കൂവിയെന്നും പറയുന്നു. 19ന് അര്‍ധരാത്രിയോടെ തമ്പാനൂര്‍ സി.ഐ റഫീഖും സംഘവും വീട്ടില്‍ നിന്ന് സല്‍മാനെ അറസ്റ്റ് ചെയ്തു. ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളിലൂടെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. സല്‍മാനൊപ്പം കേസില്‍ ഉള്‍പ്പെടുത്തപ്പെട്ട ഹരിഹര ശര്‍മക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം