റെയില്‍വേയില്‍ നിരവധി തൊഴില്‍ അവസരം

Monday September 22nd, 2014

news image media nextന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ 6,101 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍, മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികകളിലാണ് ഒഴിവുകള്‍.

കെമിക്കല്‍ മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്: എ. ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയ കെമിക്കല്‍ എന്‍ജിനീയറിങിലോ മെറ്റലര്‍ജിയിലോ നേടിയ ബിരുദം. അല്ലെങ്കില്‍ കെമിസ്ട്രിയിലോ അപ്ലൈഡ് കെമിസ്ട്രിയിലോ എം.എസ്.സി. ബിരുദം.
ശമ്പളം: 9300-34800. ബാംഗ്ലൂര്‍-ചെന്നൈ ആര്‍.ആര്‍.ബികളില്‍ ഒഴിവുണ്ട്.

ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ. ശമ്പളം: 9300-34800.

ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ. ശമ്പളം: 9300-34800.

ജൂനിയര്‍ എന്‍ജിനീയര്‍ (പ്രിന്റിങ് പ്രസ്): മെട്രിക്കുലേഷന്‍. സ്റ്റേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയില്‍ മൂന്നുവര്‍ഷ കോഴ്‌സിന്റെ ഓള്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റ്.

ജൂനിയര്‍ എന്‍ജിനീയര്‍(മെറ്റലര്‍ജി): മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍, ഫൗണ്ടറി എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ നേടിയ ഡിപ്ലോമ. അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം.

ജൂനിയര്‍ എന്‍ജിനീയര്‍(പ്ലാന്റ്): ഇലക്ട്രോണിക്‌സ്, പ്രൊഡക്ഷന്‍, ഓട്ടോമൊബീല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ ഡിപ്ലോമ.

ജൂനിയര്‍ എന്‍ജിനീയര്‍ (ട്രാക്ക് മെഷീന്‍, എന്‍ജിനീയര്‍ വര്‍ക്ക് ഷോപ്പ്): ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ മെക്കാനിക്കല്‍ എന്നിവയിലൊന്നില്‍ മൂന്നുവര്‍ഷ ഡിപ്ലോമ.

ജൂനിയര്‍ എന്‍ജിനീയര്‍ (ഐ.ടി): പി.ജി.ഡി.സി.എ. അല്ലെങ്കില്‍ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ.

സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍: ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുടെ 1,798 ഒഴിവും ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ടിന്റെ 52 ഒഴിവും ജൂനിയര്‍ എന്‍ജിനീയറുടെ 3,967 ഒഴിവും ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ടിന്റെ 105 ഒഴിവും കെമിക്കല്‍ മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റിന്റെ 179 ഒഴിവുമാണുള്ളത്.

ഏതെങ്കിലും ഒരു ആര്‍.ആര്‍.ബിയിലേക്കാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട ആര്‍.ആര്‍.ബി. വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരുവനന്തപുരം ആര്‍.ആര്‍.ബിയുടെ വെബ്‌സൈറ്റ്. www.rrbthiruvananthapuram.gov.in  സപ്തംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 19 ആണ് അവസാന തിയ്യതി.

ജൂനിയര്‍ എന്‍ജിനീയര്‍ ഗ്രൂപ്പിലേക്കുള്ള (ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്) എഴുത്ത് പരീക്ഷ ഡിസംബര്‍ 14നും സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ വിഭാഗത്തില്‍ (സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്) എഴുത്തുപരീക്ഷ ഡിസംബര്‍ 21നും നടക്കും. ജനറല്‍, ഒ.ബി.സി. വിഭാഗങ്ങളിലെ പുരുഷ അപേക്ഷകര്‍ 100 രൂപ ഫീസ് അടയ്ക്കണം. മറ്റു വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് www.rrbald.gov.in.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം