ഇരുന്നു ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ അപകടത്തിലാണ്

Thursday September 18th, 2014

sitting job professionalsകൊച്ചി: തുടര്‍ച്ചയായി ഇരുന്നു ജോലിചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കണം. തുടര്‍ച്ചയായ ഇരുപ്പ് നിങ്ങളെ മരണത്തിലേക്കാണ് നയിക്കുന്നത്. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിക്കു തുല്ല്യമാണെന്ന് ഗവേഷകര്‍ പറയുന്നത്. ടൈംമാഗസിനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പ്രതിവിധിയായി ഈ മേഖലയിലെ ഗവേഷകര്‍ പറയുന്നത് ജോലിക്കിടയില്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കണമെന്നാണ്. ഇടയ്ക്കിടെ നിന്നു ജോലിചെയ്യുന്നതും നല്ലതാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ ശൈലി സ്വീകരിക്കുന്നതിലൂടെ അമിതവണ്ണവും കൊളസ്‌ട്രോളും കുറക്കാനും സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നില്‍ക്കുമ്പോള്‍ കൂടുതല്‍ കലോറി ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. തുടര്‍ച്ചയായി ഇരുന്ന് ജോലിചെയ്യുന്ന ബസ് ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടര്‍മാരേക്കാള്‍ ഇരട്ടിയാണ് ഹൃദ്രോഗ സാധ്യത. ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ പലസ്ഥാപനങ്ങളും നിന്നു ജോലിചെയ്യാനുള്ള ഇടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം