കേന്ദ്ര സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Friday September 12th, 2014
2

scholarship pravasiതിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളജ് വിദ്യാഭ്യാസ വകുപ്പുവഴി നല്‍കി വരുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാം. കേരളാ സര്‍ക്കാരിന്റെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ്/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് 2014 മാര്‍ച്ചില്‍ നടത്തിയ പ്ലസ്ടു/വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ 80 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടി വിജയിച്ചവരും തുടര്‍ന്ന് അതേ വര്‍ഷം തന്നെ അംഗീകൃത സ്ഥാപനങ്ങളില്‍ അംഗീകൃത റഗുലര്‍ കോഴ്‌സിന് (ബിരുദം/പ്രൊഫഷണല്‍ കോഴ്‌സ്) ചേര്‍ന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപനങ്ങള്‍ വഴി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10.

വെബ്‌സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക

2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ അധികമാകരുത്. മറ്റ് സ്‌കോളര്‍ഷിപ്പുകളോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ക്ക് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കില്ല. കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അപേക്ഷ ഓണ്‍ലൈന്‍ വഴി തന്നെ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആദ്യപടിയായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് (ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍) നിലവിലുള്ള കോഴ്‌സ് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി സഹിതം സ്ഥാപനമേലധികാരി dcedirectorate@gmail.com ലേക്ക് അപേക്ഷ മെയില്‍ ചെയ്യണം. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതിനെയും മറ്റ് ഷെഡ്യൂളുകളെയും സംബന്ധിച്ച വിശദവിവരങ്ങള്‍ dsescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ Cetnral Sector Scholarship (CSS) എന്ന ലിങ്കില്‍ ലഭ്യമാണ്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 04712326580, 9446096580.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം