ആര്യാടനെ വധിക്കാന്‍ ആഹ്വാനം?

Monday September 8th, 2014

ARYADAN-MAOISTമലപ്പുറം: മന്ത്രി ആര്യാടന്‍ മുഹമ്മദിനെ വധിക്കണമെന്ന് മാവേയിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തിയവര്‍ ആവശ്യപ്പെട്ടെന്ന് പാണപ്പുഴ, വാല്‍കെട്ടുമല മേഖലയിലെ ആദിവാസികള്‍. തോക്കും, ബോംബുമെക്കെ ഞങ്ങള്‍ കൊണ്ടുവരും, നിങ്ങള്‍ മുന്നില്‍ നിന്ന് സമരം നയിച്ചാല്‍ മാത്രം മതിയെന്നായിരുന്നു സായുധസംഘത്തിന്റെ ആവശ്യമത്രെ. ആദിവാസികളോട് സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തണമെന്നും സായുധ സംഘം നിര്‍ദ്ദേശിച്ചു.

കേരള സര്‍ക്കാര്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് മന്ത്രിമാരടക്കമുള്ളവരെ ആക്രമിക്കണം. നിലമ്പൂര്‍ മന്ത്രിയെ ബോംബ് വെച്ച് ആക്രമിച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് കിട്ടുമെന്നും സായുധ സംഘം ആഹ്വാനം ചെയ്‌തെന്ന് ആദിവാസികള്‍ പറഞ്ഞതായി പ്രമുഖ മലയാളം വാര്‍ത്താ ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു.
കോളനികളില്‍ എത്തിയ സായുധ സംഘം പൊലീസ് സ്‌റ്റേഷനുകള്‍ ബോംബിട്ട് തകര്‍ക്കണമെന്നും പറഞ്ഞു. പൊലീസുകാര്‍ ഒരിക്കലും സഹായിക്കില്ലെന്നും, അതുകൊണ്ട് കാക്കിയിട്ടവരെ കണ്ടാല്‍ വെടിവക്കണമെന്നും ആദിവാസികളോട് സായുധ സംഘം നിര്‍ദ്ദേശിച്ചു.
തങ്ങളെ പിടികൂടാന്‍ ശ്രമിച്ചാല്‍ പൊലീസ് വാഹനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നും പറഞ്ഞാണ് ആറംഗ സംഘം കോളനി വിട്ടത്.
കുപ്പുമല കോളനിയിലെത്തിയ സംഘം ആദിവാസികളുടെ യോഗവും വിളിച്ചുചേര്‍ത്തതായാണ് വിവരം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം