ബാലവേലയെടുപ്പിച്ച് പതിനേഴുകാരനെ മര്‍ദ്ദിച്ചതായി പരാതി

Friday August 29th, 2014

Crime fotoതൊടുപുഴ: പ്രായപൂര്‍ത്തിയാകാത്തയാളെ ചിക്കന്‍സെന്റര്‍ മാനേജര്‍ തല്ലിയതായി പരാതി. എറണാകുളം കെ.ടി.എഫ് ചിക്കന്‍ സെന്ററില്‍ ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശിയായ പതിനേഴുകാരനെയാണ് ചിക്കന്‍ സെന്റര്‍ മാനേജര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വേതനം വാങ്ങിക്കാന്‍ തൊടുപുഴയിലെത്തിയപ്പോള്‍ അവിടുത്തെ ചുമതലക്കാരനും മര്‍ദിച്ചതായും തൊടുപുഴ പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.

കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേിയായ 17കാരന്‍ കുടുംബ പ്രാരാബ്ദത്തെത്തുടര്‍ന്നാണ് ജോലി തേടി ഇറങ്ങിയത്. പാലാ പിഴക് സ്വദേശിയുടെ ചിക്കന്‍ സെന്ററിലായിരുന്നു ജോലി. വൈറ്റിലക്കടുത്ത് തൈക്കൂട്ടത്തെ ചിക്കന്‍ കടയില്‍ വെച്ചുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് അവിടുത്തെ മാനേജര്‍ മര്‍ദിച്ചതായി കുട്ടി പറയുന്നു. തുടര്‍ന്ന് പണി നിര്‍ത്തി കട്ടപ്പനയില്‍ ഉളള ചേട്ടന്റെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു.
കൂലി ആവശ്യപ്പെട്ടപ്പോള്‍ തൊടുപുഴയിലുളള കെറ്റിഎഫ് ചിക്കന്‍ സെന്ററില്‍ നിന്നും വാങ്ങിക്കൊള്ളാനായിരുന്നു മറുപടി. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. തമിഴ്‌നാട് സ്വദേശിയായ മാനേജര്‍ റാം ആണ് മര്‍ദിച്ചതെന്നും കുട്ടി പറയുന്നു. മര്‍ദനത്തെത്തുടര്‍ന്ന് ആശുപത്രിയിലായ പതിനേഴുകാരന്‍ പിറ്റേന്ന് തൊടുപുഴ പോലീസില്‍ പരാതി നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലിസ് കേസ് എടുത്തിട്ടുണ്ട്. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം