പി.എസ്.സി പരീക്ഷകള്‍ ഇനി ഓണ്‍ലൈനില്‍, ആദ്യ കേന്ദ്രം തിരുവനന്തപുരത്ത്

Friday August 29th, 2014
2

PSC online examതിരുവനന്തപുരം: പി.എസ്.എസി പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തുന്നതിനു തുടക്കമായി. ആദ്യ കേന്ദ്രം പി.എസ്്.സി ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്‍ സ്വന്തമായി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നത്. ഒരേ സമയം 240 പേര്‍ക്ക് പരീക്ഷയ്ക്കിരിക്കാവുന്ന പി.എസ്്.സി ആസ്ഥാനത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 5 കോടിരൂപ ഉപയോഗിച്ച് ആറ് മാസം കൊണ്ടാണ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജീകരിച്ചത്. അപേക്ഷകരുടെ എണ്ണം കുറവുള്ള തസ്തികകളിലേക്കുള്ള പരീക്ഷകളായിരിക്കും തുടക്കത്തില്‍ ഓണ്‍ലൈനായി നടത്തുക. പത്തനംതിട്ടയിലേയും എറണാകുളത്തേയും ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. എല്ലാ ജില്ലകളിലും ഈ സംവിധാനം നടപ്പാക്കുമെന്നും പി.എസ്്.സി ചെയര്‍മാന്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/6554-psc-exam-online-centre-tvm">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം