പാക് ടീമിന്റെ ക്രിക്കറ്റ് വിജയാഹ്ലാദത്തില്‍ സംഘര്‍ഷം; 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

Thursday August 28th, 2014

punjab-collegeചണ്ഡിഗഡ്: പാക് ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ശ്രീലങ്കയ്‌ക്കെതിരെയുള്ള പാക് ടീമിന്റെ വിജയം ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് കോളേജ് സെപ്തംബര്‍ എട്ടു വരെ അടച്ചിട്ടു.

കോളേജ് ഹോസ്റ്റലിലെ കോമണ്‍ റൂമിലിരുന്ന് ടിവിയില്‍ കളി കാണവെ കശ്മീരി വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്റെ വിജയത്തില്‍ ആര്‍പ്പുവിളിച്ചത് ചിലരെ ചൊടിപ്പിക്കുകയായിരുന്നു. ആര്‍പ്പുവിളി നിര്‍ത്താന്‍ ഇവര്‍ കശ്മീരി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതാണ് വാഗ്വേദത്തിനും ഒടുവില്‍ സംഘര്‍ഷത്തിനും ഇടയാക്കിയത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കശ്മീര്‍ സ്വദേശികളായ 200ഓളം വിദ്യാര്‍ത്ഥികളാണ് കോളേജില്‍ പഠിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് ഉത്തര്‍പ്രദേശിലെ ഒരു കോളേജിലെ 60 കശ്മീരി വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അഖിലേഷ് യാദവും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരായ ദേശദ്രോഹ കുറ്റം പിന്‍വലിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം