‘ബ്രാഹ്മചര്യത്തിനിടയിലും ഗാന്ധിജിക്ക് ലൈംഗിക ചിന്തയുണ്ടായിരുന്നു’

Saturday August 16th, 2014

Gandhiji khusoomലണ്ടന്‍: മഹാത്മ ഗാന്ധിയെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ചരിത്രകാരി ഖുസൂം വദ്ഗമ. ഗാന്ധിജി ബ്രഹ്മചര്യം പ്രചരിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ലൈംഗിക ചിന്ത ഒഴിയാബാധയായിരുന്നുവെന്നാണ് ഖുസൂം പറയുന്നത്. നേരത്തേ ഗാന്ധിജിയുടെ ആരാധികയയായിരുന്ന ഖുസൂം, ലണ്ടനില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ടാണ് ഗാന്ധിക്കെതിരെ തിരിഞ്ഞത്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുക എന്നത് അധികാരത്തിലിരിക്കുന്ന പുരുഷന്മാരുടെ ഇഷ്ടവിനോദമാണ്. തന്റെ മനോബലം സ്വയം ബോധ്യപ്പെടാന്‍ ഗാന്ധി നഗ്‌നനായി പേരക്കുട്ടികള്‍ക്കൊപ്പം ശയിക്കുകയായിരുന്നു. ഇതുവഴി ആ സ്ത്രീകളെ ഗാന്ധി ഗിന്നിപന്നികളാക്കി മാറ്റുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. ഇത് അവിശ്വസനീയം എന്ന പോലെ പൊറുക്കാനാകാത്തതുമാണ്. പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്ന പേരിലായിരുന്ന ഗാന്ധി രാഷ്ട്രീയ റാലികള്‍ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ സ്ത്രീകള്‍ ധാരാളം പങ്കെടുത്തിരുന്നു. അത് ഗാന്ധിജിയുടെ വാക്കുകള്‍ ശ്രവിക്കാനായിരുന്നില്ല, മറിച്ച് ദര്‍ശനം ലഭിക്കുന്നതിനായിരുന്നു. ഗാന്ധിയെക്കുറിച്ചുള്ള സത്യങ്ങള്‍ എവിടെ വേണമെങ്കിലും താന്‍ പറയുമെന്നും അതിന് തനിക്ക് ആരേയും ഭയമില്ലെന്നും ഖുസൂം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം