കണ്ണൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍

Monday April 20th, 2020

കണ്ണൂര്‍: ഇരിക്കൂറില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശിയാണ് പിടിയിലായത്. രണ്ടാം ഭാര്യയുടെ മകളുടെ ആറുവയസുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കാസര്‍ക്കോട് ജില്ലക്കാരനായ ഇയാള്‍ ഏതാനും വര്‍ഷം മുന്‍പ് ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. ഇവിടെ വെച്ച് രണ്ടാം വിവാഹം കഴിച്ച് ഭാര്യയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഈ വീട്ടില്‍ രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും ഉണ്ട്. ഇവരുടെ ആറുവയസുള്ള കുട്ടിയെയാണ് റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയില്‍ നിന്നും പീഡനവിവരമറിഞ്ഞ അമ്മ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും മക്കളുമുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം