‘മുകേഷ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചു’ മാന്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും സരിത

Friday August 8th, 2014
2

mukesh-sarithaകൊച്ചി: മുകേഷിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് താന്‍ നിരവധി തവണ ഇരയായിട്ടുണ്ടെന്ന് നടന്‍ മുകേഷിന്റെ ആദ്യ ഭാര്യ സരിത വെളിപ്പെടുത്തി. പുറംലോകമറിയാതെ ഇക്കാര്യങ്ങള്‍ രഹസ്യമാക്കിവെച്ചത് ഒ. മാധവന് കൊടുത്ത വാക്കുപാലിക്കാനായിരുന്നുവെന്നും സ്വകാര്യ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ സരിത വ്യക്തമാക്കി. സംവിധായകന്‍ കമല്‍ തമിഴ് സിനിമയിലേക്ക് ക്ഷണിച്ചത് മുകേഷ് ഇടപെട്ട് തടഞ്ഞെന്നും സരിത ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടത് താന്‍ കാരണമാണെന്നാണ് മുകേഷ് കുറ്റപ്പെടുത്തിയതത്. രണ്ടാം വിവാഹത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് സരിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന എറണാകുളം കുടുംബ കോടതി മുമ്പാകെയാണ് തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് സരിത കാരണമാണെന്ന് മുകേഷ് പറഞ്ഞതെന്നും സരിത വ്യക്തമാക്കി. 26 വര്‍ഷത്തെ വിവാഹ ജീവിതം കയ്‌പ്പേറിയ അനുഭവങ്ങളാണ് തനിക്ക് നല്‍കിയത്. മുകേഷിന്റെ ഇപ്പോഴത്തെ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതല്ല. താനുമായുള്ള വിവാഹബന്ധം മുകേഷ് വേര്‍പ്പെടുത്തിയതായി ഒരു കോടതിയും തന്നെ അറിയിച്ചിട്ടില്ല. രണ്ടാം വിവാഹം മക്കളെ മാനസികമായി തളര്‍ത്തിയെന്നും ടെലിവിഷനിലൂടെ വാര്‍ത്ത അറിഞ്ഞ അവര്‍ അപമാന ഭാരത്താല്‍ വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും സരിത പറയുന്നു. മാന്യമായ രീതിയില്‍ വിവാഹം വേര്‍പിരിയല്‍ മാത്രമാണ് തന്റെ ആവശ്യം. കേരളത്തില്‍ നിയമം തനിക്കൊപ്പം നില്‍ക്കുമെന്നാണ് മുകേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. ജഡ്ജിമാര്‍ തന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ട് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മുകേഷ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സരിത മുഖാമുഖത്തില്‍ ആരോപിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം