ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച വിദ്യാര്‍ഥികളെ പുറത്താക്കി

Thursday August 7th, 2014

Gasa Studentതൃശൂര്‍: ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ ഐ.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ 6 വിദ്യാര്‍ഥികളെയാണ് സസ്‌പെന്റ് ചെയ്തത്. സേവ് ഗാസ എന്നെഴുതിയ ബാഡ്ജ് ധരിച്ചതിനാണ് നടപടി. തിങ്കളാഴ്ചയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ‘സേവ് ഗാസ’ എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ച് കാമ്പസില്‍ പ്രചരണം നടത്തിയത്. ഇത് സെക്യൂരിറ്റി ഓഫീസര്‍ തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയി. ഇതിന് പിന്നാലെയാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുന്നതായി കാണിച്ച് പ്രിന്‍സിപ്പളിന്റെ അറിയിപ്പ് വന്നത്.

എന്നാല്‍ നാടെങ്ങും ഗാസക്ക് അനുകൂലമായ നിലപാട് ഉയരുമ്പോള്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അസാധാരണ നടപടിക്കെതിരെ പ്രതികരിക്കുമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കും വിധം പ്രചരണം നടത്തിയതിനാണ് നടപടിയെടുത്തതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം