മലപ്പുറത്തെ വീട്ടമ്മ അധ്യാപകനെഴുതിയ കത്ത് സോഷ്യല്‍മീഡിയയില്‍ തംരഗമാകുന്നു

Monday August 4th, 2014

leave letterമലപ്പുറം: അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ മകന്റെ അധ്യാപകനയച്ച കത്ത് ലോക പ്രശസ്തമാണ്. ഇത്തരത്തില്‍ ലോകത്തെ എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു കത്താണ് മലപ്പുറം ജില്ലയിലെ സാധാരണക്കാരിയായ ഒരു വീട്ടമ്മ എഴുതിയിരിക്കുന്നത്. തന്റെ മകനു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്ററാണ് ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുന്നത്. മക്കള്‍ക്കു വേണ്ടി ലീവ് ലെറ്റര്‍ എഴുതുന്ന രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഈ കത്ത് അധ്യാപകന്റെ സുഹൃത്താണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ഈ കത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

പെരുന്നാളിനോടനുബന്ധിച്ച് ബന്ധു വീടുകളില്‍ വിരുന്നു പോയ മകന് ലീവ് ആവശ്യപ്പെട്ടാണ് മാതാവ് കത്തെഴുതിയത്. കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധിയുളളതു കൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നതെന്ന് മാതാവ് കത്തില്‍ കുറിക്കുന്നു…

കത്തിന്റെ പൂര്‍ണരൂപം
സ്‌നേഹത്തോടെ സാറിന് …,
ക്ഷേമം നേരുന്നു…….
എന്റെ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ലാസില്‍ വന്നിരുന്നില്ല. പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊളളു..!
മോന്‍ പറയുന്നത് ക്ലാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്….
കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ അറിവ് ലഭിക്കുന്നത്…കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്റെ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും..
എനിക്കുറപ്പുണ്ട്….! വൃദ്ധയായ എന്റെ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്…..
അതുകൊണ്ട്…, കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശൃപ്പെടുന്നു….

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം