കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

Tuesday July 29th, 2014

Common wealth team

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. 50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലെ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ ഗുര്‍പാല്‍ സിങ് വെള്ളി നേടി. 50 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗിന് വെള്ളി നേടാനെ കഴിഞ്ഞുള്ളൂ. ഓസ്‌ട്രേലിയയുടെ വാരന്‍ പൊട്ടെന്റാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ രണ്ട് ഗെയിംസുകളിലും ഈ ഇനത്തില്‍ ഗഗന്‍ നാരംഗ് സ്വര്‍ണം നേടിയിരുന്നു.

ഇതുകൂടാതെ രണ്ട് വെങ്കല മെഡല്‍ കൂടി ഇന്ത്യ സ്വന്തമാക്കി. പുരുഷന്മാരുടെ 69കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഓംകാര്‍ ഒട്ടാരിയും വനിതകളുടെ 78കിലോ വിഭാഗം ജൂഡോയില്‍ രജ്‌വീന്ദര്‍ കൗറുമാണ് വെങ്കലം നേടിയ താരങ്ങള്‍. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള മല്‍സരങ്ങള്‍ ഇനിയും നടക്കാനുണ്ട്. എന്നാല്‍ മെഡല്‍ പ്രതീക്ഷിച്ച ബാഡ്മിന്റണ്‍, സ്‌ക്വാഷ് ടീം ഇനങ്ങളില്‍ തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യയെ 3..2ന് തോല്‍പിച്ച് സിംഗപ്പൂര്‍ വെങ്കലം സ്വന്തമാക്കി. ബോക്‌സിങ്ങാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു ഇനം. നിലവില്‍ ഏഴു സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്തേക്ക് മുന്നേറി. മെഡല്‍പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാംസ്ഥാനത്ത്.

 

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം