പാര്‍ട്ടി എം.എല്‍.എമാര്‍ അമേരിക്കയില്‍ പോകരുതെന്ന് സി.പി.എം

Friday July 25th, 2014

CPM301തിരുവനന്തപുരം: പാര്‍ട്ടി എം.എല്‍.എമാരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് സി.പി.എം) സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവ നേതാക്കള്‍ക്കുളള പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് എം.എല്‍.എമാരായ ടി.വി.രാജേഷ്, കെ.ടി.ജലീല്‍ എന്നിവരെ സി.പി.എം വിലക്കിയത്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് കേരളത്തില്‍ നിന്ന് ഇവരടക്കം ഏഴ് എം.എല്‍.എമാരെ തിരഞ്ഞെടുത്തിരുന്നു. ഇ.എസ്.ബിജിമോള്‍, ഷാഫി പറമ്പില്‍, ഐ.സി.ബാലകൃഷ്ണന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവരാണ് പരിപാടിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട മറ്റ് എം.എല്‍.എമാര്‍. യാത്രാചെലവും താമസവും പോക്കറ്റ് മണിയും അടക്കം എല്ലാ ചെലവുകളും അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ക്ഷണം സ്വീകരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം