നെസ്‌വാഡിയ തന്റെ മുഖത്തേക്ക് സിഗരറ്റ് എറിഞ്ഞതായി പ്രീതിസിന്റ

Wednesday July 23rd, 2014

preethi sintaമുംബൈ: കാമുകനും ബിസിനസ് പങ്കാളിയുമായിരുന്ന നെസ്‌വാഡിയ തന്റെ മുഖത്തേക്ക് കത്തുന്ന സിഗരറ്റ് എറിഞ്ഞതായി ബോളിവുഡ് താരം പ്രീതി സിന്റ. മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയയ്‌ക്കെഴുതിയ കത്തിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഐ.പി.എല്‍ കളി നടക്കുന്നതിനിടെ നെസ്‌വാഡിയ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രീതി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് പോലീസ് അന്വേഷിച്ചുവരികയാണ്. ഈ സംഭവത്തിന് മുമ്പ് ഒരു ദിവസം നെസ് വാഡിയ തന്നെ മുറിയില്‍ പൂട്ടിയിട്ടതായും അവര്‍ കത്തില്‍ പറയുന്നു. ജൂണ്‍ 30നാണ് പ്രീതി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.
‘എനിക്ക് മനസ്സമാധാനത്തോടെ കഴിയണമെങ്കില്‍ നെസ്‌വാഡിയ അടുത്തൊന്നുമുണ്ടാകാന്‍ പാടില്ല. ചിലപ്പോള്‍ എന്റെ നിര്‍ഭാഗ്യത്തിന് അയാള്‍ക്ക് രോഷം വരുന്ന സമയത്ത് എന്നെ വധിക്കാനും മടിക്കില്ല.’  പ്രീതി പോലിസ് കമ്മീഷനര്‍ക്കെഴുതിയ കത്തില്‍ വെളിപ്പെടുത്തുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം