ഫേസ് ബുക്ക് പോസ്റ്റ്; അറസ്റ്റിലായ പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

Wednesday July 16th, 2014
2

Facebook post arestedന്യൂഡല്‍ഹി: ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബന്ദിന് തുല്യമായ അവസ്ഥയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടിയേയും പോസ്റ്റ് ലൈക്ക് ചെയ്ത കൂട്ടുകാരിയേയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. അമ്പതിനായിരം രൂപ വീതം മഹാരാഷ്ട്ര സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.  അറസ്റ്റ് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്കി രേഖകള്‍ ഹാജരാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. 2012 നവംബറിലാണ് ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് താനെയിലെ പല്‍ഗാര്‍ സ്വദേശികളായ ഷഹീന്‍ ദാദയും രേണു ശ്രീനിവാസനും അറസ്റ്റിലാകുന്നത്. 15000 രൂപ കെട്ടിവെച്ചതിന് ശേഷമാണ് പിന്നീട് അവര്‍ ജാമ്യത്തിലിറങ്ങിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം