ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Tuesday July 15th, 2014

Minister RIJJUന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കാന്‍ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗതാ റോയ് എഴുതി നല്‍കിയ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.
370-ാം അനുച്ഛേദം റദ്ദാക്കുമെന്നാണ് ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള നടപടികള്‍ ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം