കോര്‍പറേറ്റുകള്‍ ഇന്ത്യ വിടുക; ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ എസ്.ഡി.പി.ഐ. സമരസംഗമം

Sunday July 13th, 2014

SDPI flag smallകോഴിക്കോട്: ക്വിറ്റ് ഇന്ത്യാദിനമായ ആഗസ്ത് ഒമ്പതിന് കോര്‍പറേറ്റുകള്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ കേന്ദ്രങ്ങളില്‍ സമരസംഗമം സംഘടിപ്പിക്കാന്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതില്‍ അമിതതാല്‍പ്പര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത്. നികുതി ഇനത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നു ലഭിക്കേണ്ട കോടിക്കണക്കിന് രൂപ എഴുതിത്തള്ളി വഴിവിട്ട സഹായമാണ് സര്‍ക്കാരുകള്‍ ചെയ്തുകൊടുക്കുന്നത്. കോര്‍പറേറ്റുകളുടെ കൊടിയ ചൂഷണങ്ങള്‍ക്കെതിരേ നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി പ്രവര്‍ത്തിക്കുന്നത് കുത്തകകളും വന്‍കിട മുതലാളിമാരുമാണ്. അതുകൊണ്ടുതന്നെ കുത്തകകള്‍ക്കെതിരായ സമരങ്ങള്‍ പ്രഹസനമാവുകയാണ്. ഈ സാഹചര്യത്തിലാണ് കോര്‍പറേറ്റുകളുടെ ചൂഷണങ്ങള്‍ക്കെതിരായും ഭരണകൂടത്തിന്റെ കോര്‍പറേറ്റ് പ്രീണന സമീപനങ്ങളില്‍ പ്രതിഷേധിച്ചും് ക്വിറ്റ് ഇന്ത്യാദിനത്തില്‍ എസ്.ഡി.പി.ഐ. സമരസംഗമം സംഘടിപ്പിക്കുന്നത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം