കുവൈറ്റില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 ദിനാര്‍ പിഴയും തടവും

Monday May 18th, 2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും കൊറോണ രോഗബാധ എണ്ണം കുറയാത്തതിനാല്‍ ശക്തമായ നടപടികള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ തയാറെടുക്കുന്നു. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് അയ്യായിരം ദിനാര്‍ പിഴയും മൂന്ന് മാസം വരെ തടവും അല്ലെങ്കില്‍ ഈ പിഴകളിലൊന്ന് ലഭിക്കുന്ന രീതിയില്‍ നിയമ ഭേദഗതി മുതല്‍ നിലവില്‍ വന്നു.

പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്‌ക്വാഡുകള്‍ നിലവില്‍ വരും. മാസ്‌ക് ഉപയോഗിക്കാത്തവരെ വീഡിയോ തെളിവായി സ്വീകരിച്ചു നിയമ നടപടി സ്വീകരിക്കുന്നതിനും സംവിധാനം ഉണ്ടെന്നു റിപ്പോര്‍ട്ട് ചെയുന്നു. കര്‍ഫ്യൂ ഇളവ് ഉള്ള സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ മന്ത്രാലയം അറിയിച്ചു.

English summary
Kuwait's government is preparing for stringent measures to reduce the number of coronary illnesses despite a full-time curfew. Masks are mandatory in public areas. The law has been in force since the amendment to provide a fine of up to five thousand dinars and imprisonment of up to three months or one of these penalties for those who do not use the mask in public places.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം