സിയോമിയെത്തി, വില: 14999

Wednesday July 9th, 2014

Xiomy phoneചെന്നൈ: ചൈനയിലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സിയോമി ഇന്ത്യയിലും പ്രവര്‍ത്തനമാരംഭിച്ചു. അവരുടെ ആദ്യ സ്മാര്‍ട്‌ഫോണായ Mi3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജൂലൈ 15 മുതല്‍ വിപണിയിലെത്തുന്ന മൊബൈലിന്റെ വില 14,999രൂപയാണ്. സ്വന്തം ആന്‍ഡ്രോയിഡ് വേര്‍ഷനായ MIUIയിലാണ് ചൈനീസ് ആപ്പിള്‍ ഫോണെന്നറിയപ്പെടുന്ന സിയോമി പ്രവര്‍ത്തിക്കുന്നത്. സമാന്തര ഫോണുകളില്‍ ഏതിനോടും കിടപിടിക്കുന്ന കോണ്‍ഫിഗറേഷനുമായാണ് സിയോമിയുടേയും വരവ്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 2.3 ഏവ്വ പ്രോസസറാണുള്ളത്. 2 ഏആ റാം, 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്‌ളേ, 13 എംപി റിയല്‍ ക്യാമറ(ഡ്യുവല്‍ ഫ്‌ളാഷ്), 2 എം.പി ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. 3050 mah ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലില്‍ 21 മണിക്കൂര്‍ 3ജി ഇന്റെര്‍നെറ്റ്, 500 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വെബ്‌സൈറ്റ് വഴി മാത്രമാണ് സിയോമി ഫോണുകള്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ആറാമത് ചൈനീസ് ബ്രാന്‍ഡാണ് സിയോമി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം