നഷ്ടപരിഹാരം അടക്കണമെന്ന വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് പിള്ള അംഗീകരിച്ചില്ല

Friday June 27th, 2014

Balakrishna pillaiകൊല്ലം: കൊല്ലം വിളക്കൊടി മന്നം മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപികയെ അനാവശ്യമായി സസ്‌പെന്‍ഡ് ചെയ്തതിലൂടെ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം സ്‌കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയില്‍ നിന്നും ഈടാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി 5 വര്‍ഷമായിട്ടും ബാലകൃഷ്ണപിള്ള തുക നല്‍കിയില്ലെന്ന് വിവരാവകാശ രേഖ. ആര്‍ ബാലകൃഷ്ണപിള്ളയില്‍ നിന്നും അഞ്ച് ലക്ഷത്തി എണ്‍പത്തിയാറായിരം രൂപ ഈടാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.
വിളക്കൊടി മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന പി.രാധയെ 1996 ജൂണില്‍ സ്‌കൂള്‍ മാനേജരുടെ ചുമതലയുണ്ടായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് രാധയെ സസ്‌പെന്റ് ചെയ്തത്. 4 വര്‍ഷത്തേക്കായിരുന്നു നടപടി. എന്നാല്‍ വ്യക്തമായ കാരണങ്ങളുടെ അഭാവത്തിലായിരുന്നു സസ്‌പെന്‍ഷനെന്നും സസ്‌പെന്‍ഷന്‍ കാലയളവിലെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതുമൂലം സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം സ്‌കൂള്‍ മാനേജരായ ആര്‍ ബാലകൃഷ്ണപിള്ളയില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഇതനുസരിച്ച് 5,86,161 രൂപ ട്രഷറിയില്‍ നിക്ഷേപിക്കണമെന്നു കാണിച്ചുള്ള ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 2009 മാര്‍ച്ചില്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് കൈമാറി. എന്നാല്‍ 5 വര്‍ഷമായിട്ടും ബാലകൃഷ്ണപിള്ള തുക അടച്ചില്ലെന്ന് വിവരാവകശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാകുന്നു. നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച് ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ അപ്പീല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം