മൂന്ന് വി.സിമാര്‍ക്ക് യു.ജി.സി.യോഗ്യതയില്ലെന്ന് മന്ത്രി

Friday June 27th, 2014
2

abdu-rabbതിരുവനന്തപുരം: കേരളത്തിലെ മൂന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയെ രേഖാമൂലം അറിയിച്ചു. കണ്ണൂര്‍ വി.സി ഡോ. എം.കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ്കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല വിസി കെ.ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലാത്തത്. പി.ശ്രീരാമകൃഷ്ണന്റെ ചോദ്യത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സര്‍വകലാശാലകളില്‍ പ്രഫസറായോ ഗവേഷകനായോ 10 വര്‍ഷത്തെ പരിചയം വേണമെന്നാണ് മാനദണ്ഡം. കേരളത്തിലെ സര്‍വകലാശാല നിയമങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും നിലവിലില്ല. സര്‍വകലാശാലകള്‍ക്ക് യു.ജി.സി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ ശുപാര്‍ശ സ്വഭാവത്തോടു കൂടിയുള്ളതാണ്. ഇത് സര്‍വകലാശാലകള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് വ്യവസ്ഥയില്ലെന്നും സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലയകളുടെ നിയമത്തിന് വിധേയമായി തീരുമാനമെടുക്കാമെന്നും മന്ത്രി വിശദീകരിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം