കൊച്ചി: സഹപ്രവര്‍ത്തകയുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ടെക്നോപാര്‍ക്ക് ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി അനില്‍കുമാര്‍ ആണ് അറസ്റ്റിലയത്. പ്രണയം നടിച്ച് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവത്രെ. ടെക്നോ പാര്‍ക്കില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് അനില്‍കുമാറും യുവതിയും അടുപ്പത്തിലാകുന്നത്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് യുവതിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ ബന്ധം ദൃഡമാക്കുകയും ചെയ്തു. ഇതിനിടെ യുവതിക്കൊപ്പം അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് യുവതി ഇവിടത്തെ ജോലി ഉപേക്ഷിച്ചു. ഇതിനിടെ ഓഫീസിലെ അവിഹിത ബന്ധം അനില്‍കുമാറിന്റെ ഭാര്യയും അറിഞ്ഞു. വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന അനില്‍കുമാറിന്റെ ഭാര്യ 13 ലക്ഷം രൂപയാണ് ജീവനാംശമായി ചോദിച്ചത്. തന്റെ ജീവിതം തകരാന്‍ ഇടയാക്കിയത് യുവതിയുമായുള്ള ബന്ധമാണെന്നും അതിനാല്‍ ഭാര്യയാവശ്യപ്പെട്ട പണം യുവതി നല്‍കണം എന്നു പറഞ്ഞാണ് അനില്‍കുമാറിന്റെ ഭീഷണി. ഇതിനായി കുറേ നാളായി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയുടെ വീട്ടുകാരേയും ചിത്രങ്ങളുടെ പേരില്‍ അനില്‍കുമാര്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English summary
നിങ്ങളുടെ അഭിപ്രായങ്ങള്‍
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.