500 രൂപക്ക് കൊച്ചി – ബംഗലൂരു വിമാനയാത്ര

Tuesday June 17th, 2014

Air Asia economy travelകൊച്ചി: ചെലവ് കുറഞ്ഞ വിമാന യാത്ര എന്ന ആശയത്തിന് മുന്‍ഗണന നല്‍കി പ്രാദേശിക സര്‍വ്വീസുകളില്‍ മത്സരത്തിന് വഴിതുറന്ന് രംഗപ്രവേശനം ചെയ്ത എയര്‍ ഏഷ്യ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ബംഗലൂരു- കൊച്ചി റൂട്ടിലേക്കും പ്രവേശിക്കുന്നു. ജൂലൈ മുതലാരംഭിക്കുന്ന സര്‍വ്വീസിന് 500 രൂപ മാത്രമാണ് ചാര്‍ജ്. ജൂലൈ 20 മുതല്‍ ബംഗലൂരുവില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും സര്‍വ്വീസ് ആരംഭിക്കുമെന്ന് എയര്‍ ഏഷ്യ വക്താവ് അറിയിച്ചു.  ബംഗലൂരു -ഗോവ റൂട്ടിലാണ് എയര്‍ ഏഷ്യ രാജ്യത്തെ തങ്ങളുടെ ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. ബംഗലൂരു – ചെന്നൈ-ബംഗലൂരു റൂട്ടില്‍  വ്യാഴാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കുകയാണ്.
ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ സര്‍വ്വീസാകും ബംഗലൂരു-കൊച്ചി റൂട്ടിലേതെന്നും ആവശ്യമായ പഠനങ്ങള്‍ക്കു ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും എയര്‍ ഏഷ്യ ഇന്ത്യ സി.ഇ.ഒ മിട്ടു ചണ്ടാലിയ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം