വിടവാങ്ങിയത് തിരൂരിന്റെ മനസ്സറിഞ്ഞ ജനപ്രതിനിധി

Saturday June 14th, 2014

PP Abdullkutty obituryതിരൂര്‍ : മാറ്റത്തിന് വേണ്ടി ഒരു വോട്ട് ചോദിച്ച് ജനമനസ്സുകളില്‍ ഇടംനേടിയ ജനപ്രതിനിധിയായി നാട്ടുകാര്‍ നെഞ്ചേറ്റിയ എം.എല്‍.എയായിരുന്നു വെള്ളിയാഴ്ച അന്തരിച്ച പി പി അബ്ദുല്ലക്കുട്ടി. തിരൂരിന്റെ പ്രിയപ്പെട്ട എം.എല്‍.എയായി മികവ് തെളിയിച്ച അദ്ദേഹത്തിന്റെ വിയോഗംതിരൂരിന് കനത്ത നഷ്ടമായി. 2006-2011 കാലത്താണ് മുന്‍മന്ത്രിയും ലീഗിന്റെ പ്രമുഖനേതാവുമായ സാക്ഷാല്‍ ഇ ടി മുഹമ്മദ് ബഷീറിനെ തോല്‍പ്പിച്ച്്് അബ്ദുല്ലക്കുട്ടി തിരൂരിന്റെ എം.എല്‍.എ ആയത്. 2011 ല്‍ രണ്ടാമങ്കത്തിനിറങ്ങിയ അദ്ദേഹം സി മമ്മൂട്ടിയോട് തോല്‍ക്കുകയായിരുന്നു. നാട്ടുകാരിലൊരാളായി വികസന കാര്യത്തില്‍ ഒരുപടി മുന്നിലായിരുന്നു വെട്ടത്തുകാരനായ ഈ സഖാവ്. നാട്ടുകാര്‍ സ്‌നേഹത്തോടെ അബ്ദുല്ലക്കുട്ട്യാക്ക എന്ന് വിളിച്ച് തങ്ങളുടെ കാര്യങ്ങള്‍ അദ്ദേഹത്തോട് ഉണര്‍ത്തി. എം.എല്‍.എയായിരുന്നുവെങ്കിലും അതിന്റെ തലക്കനം കൊണ്ടുനടക്കാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം.
കര്‍ഷക സംഘം നേതാവായതിനാല്‍ ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും അദ്ദേഹം നിരന്തരം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തി. സംസ്ഥാനത്ത് തന്നെ മാതൃകയായ രീതിയില്‍ ചമ്രവട്ടം പദ്ധതി വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട ശ്രമങ്ങളിലും മണ്ഡലത്തിലെ മറ്റു വികസനകാര്യങ്ങളിലും അദ്ദേഹം ജാഗ്രത പുലര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തിരൂരിലെ ഈ മികച്ച രാഷ്ട്രീയക്കാരന്‍ തുടര്‍ന്നും നാട്ടുകാര്‍ക്കൊപ്പം നിന്നു. ഇടക്ക് രോഗം അലട്ടിയിരുന്നുവെങ്കിലും ഇടതുപക്ഷം സംഘടിപ്പിക്കുന്ന എല്ലാപരിപാടികളിലും അബ്ദുല്ലക്കുട്ടി ഓടിയെത്തിയിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് വ്യാഴാഴ്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹം കൂടി ഡയറക്ടര്‍ ആയ പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. മരണവാര്‍ത്തയറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തി അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം