ഫേസ്ബുക്കില്‍ അപകീര്‍ത്തി; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

Friday June 13th, 2014

Arrested handcuffബാംഗ്ലൂര്‍ : എം.എല്‍.എ.ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപരമായ പോസ്റ്റിംഗ് നടത്തിയതിന് സിനിമാ നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തു.

ടി.ആര്‍.എസ് എം.എല്‍.എയായ ആശണ്ണഗാരി ജീവന്‍ റെഡിക്കെതിരായി പോസ്റ്റിംഗ് നടത്തിയ കേസില്‍ നിര്‍മാതാവ് ടി രമേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജീവന്‍ റെഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

എം.എല്‍.എ യു.എ.ഇയില്‍ നിന്നും ഒരു ലോണെടുത്തെന്നും ഇത് തിരിച്ചടക്കാതെ നടക്കുകയാണെന്നും സ്വന്തം മണ്ഡലത്തിലെ തന്നെ ആളുകളെ ഭയമുള്ള എം.എല്‍.എ അപകീര്‍ത്തികരമായ കഥകള്‍ പറഞ്ഞു നടക്കുകയാണെന്നുമായിരുന്നു പോസ്റ്റ്.

നിര്‍മ്മാതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിംഗ് കണ്ട മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ഒടുവില്‍ എല്‍.എല്‍.എയുടെ ശ്രദ്ധയില്‍പെടുകയുമായിരുന്നു. ഇതെ തുടര്‍ന്ന് ജീവന്‍ റെഡ്ഡി എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ്  നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം