വ്യാജ രേഖ ചമച്ച് തട്ടിപ്പ്; വസ്ത്ര വ്യാപാരി അറസ്റ്റില്‍

Sunday May 25th, 2014

Arrested handcuffകോഴിക്കോട്: വ്യാജ രേഖകള്‍ ചമച്ച് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത വസ്ത്രവ്യാപാരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ വസ്ത്ര വ്യാപാരി ശ്രീകുമാര്‍ മേനോനെയാണ് അറസ്‌റ് ചെയ്തത്. ബാലുശ്േശേരി സ്വദേശി സത്യന്റെ പരാതിയിലാണ് കോഴിക്കോട് െ്രെകംബ്രാഞ്ച് സംഘം ഇയാളെ അറസ്‌റ് ചെയ്തത്. ബാങ്കില്‍ ഈട് നല്‍കിയ ഭൂമിയുടെ വ്യാജ രേഖകള്‍ നിര്‍മിച്ച് ശ്രീകുമാര്‍, സത്യന് വില്‍പ്പന നടത്തിയിരുന്നു. വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

പിന്നീട് ഇതിന് പകരമായി മൂന്നാറിലെ ഭൂമി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിനെ തുടര്‍ന്ന് സത്യന്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ .

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം