മലയാളികൾ മലർ മിസിനെ മറന്നിട്ടില്ലെന്ന് സായ്പല്ലവി

ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഒരു ക്ലൂ പോലും തരാതെ തിയറ്ററുകളിലെത്തിയ ആരാധകര്‍ക്ക് സംവിധായകന്‍ സമ്മാനിച്ച സസ്പെന്‍സായിരുന്നു സായ് പല്ലവിയുടെ മലര്‍ മിസ്.

Sunday May 31st, 2020

കൊച്ചി: മലയാളക്കരയാകെ നിറഞ്ഞുതൂവിയതിന്‍റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് അല്‍ഫോന്‍സ് ചിത്രം പ്രേമം. ജോര്‍ജ്ജും മേരിയും മലര്‍ മിസും സെലിനും ശംഭുവും കോയയുമെല്ലാം പ്രേമത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഒരു ക്ലൂ പോലും തരാതെ തിയറ്ററുകളിലെത്തിയ ആരാധകര്‍ക്ക് സംവിധായകന്‍ സമ്മാനിച്ച സസ്പെന്‍സായിരുന്നു സായ് പല്ലവിയുടെ മലര്‍ മിസ്. മുഖക്കുരും നിറഞ്ഞ മേക്കപ്പില്ലാത്ത മുഖവുമായെത്തിയ മലരിനെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം മലരേ എന്ന പാട്ടും. പിന്നീട് നിരവധി സിനിമകളില്‍ സായ് പല്ലവി അഭിനയിച്ചെങ്കിലും മലയാളികള്‍ക്കിപ്പോഴും താന്‍ മലര്‍ മിസ് തന്നെയാണെന്ന് പറയുകയാണ് താരം. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് പ്രേമം താരം മനസ് തുറന്നത്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ സഹോദരിക്കൊപ്പം പുറത്തുപോയപ്പോഴാണ് അത് സംഭവിച്ചത്. ഒരു മലയാളി സ്ത്രീ വന്ന് ഇത് എന്റെ മലര്‍ മിസ് അല്ലേ എന്ന് ചോദിക്കുകയായിരുന്നു. എന്റെ മലര്‍ ആണോ എന്നാണ് അവര്‍ ചോദിച്ചത്’ എന്ന് സായ് പല്ലവി പറഞ്ഞു. അഞ്ചു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ ഓര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സായ് പറയുന്നു.

പ്രേമത്തിന് ശേഷം വിവിധ ഭാഷകളിലായി പത്തോളം ചിത്രങ്ങളിലാണ് സായ് പല്ലവി അഭിനയിച്ചത്. മലയാളത്തില്‍ ദുല്‍ഖറിനൊപ്പം കലിയും ഫഹദിനൊപ്പം അതിരനിലും വേഷമിട്ടു. തെലുങ്ക് ചിത്രമായ ഫിദയും ധനുഷിന്‍റെ നായികയായി തമിഴില്‍ അഭിനയിച്ച മാരി 2വും സൂപ്പര്‍ഹിറ്റായിരുന്നു. റാണാ ദഗുബതിയുടെ നായികയായി അഭിനയിക്കുന്ന വിരാട പര്‍വ്വമാണ് നടിയുടെ പുതിയ ചിത്രം

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം