നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യം: പിന്തുണയുമായി പ്രതിപക്ഷവും

ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാതെ ആരാധാനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

Sunday May 31st, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ മതവിഭാഗങ്ങള്‍. വിശ്വാസ സമൂഹത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു.

ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാതെ ആരാധാനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ആരാധനാലയങ്ങള്‍ പ്രവര്‍‌ത്തിക്കാനാകുമെന്നും മതവിഭാഗങ്ങളും സംഘടനകളും ചൂണ്ടിക്കാട്ടി. കെസിബിസിയും ദേവസ്വം ബോര്‍ഡും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

മുസ്‍ലിം സംഘടനകളും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ്. നേരത്തെ ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ അടക്കമുള്ള സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ എങ്ങനെയാകാമെന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മത വിഭാഗങ്ങളുടെ ആവശ്യം ന്യായമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം