ലോക്ക്ഡൗൺ ഇളവുകൾ കോവിഡ് കേസുകൾ വർധിപ്പിക്കുമെന്ന് ആശങ്ക

വരും ദിവസങ്ങളിൽ കേസുകളും മരണങ്ങളും കൂടുന്നതോടെ ഇന്ത്യ ഒരാഴ്ചക്കകം ഏറ്റവും കൂടുതൽ രോഗബാധയുള്ള ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നായേക്കും.

Sunday May 31st, 2020

ന്യൂഡൽഹി: അഞ്ചാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയേക്കുമെന്ന് ആശങ്ക. മരണനിരക്കും കൂടുമെന്നും വിലയിരുത്തലുണ്ട്. ലോകത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

ആരാധനാലയങ്ങളും ഹോട്ടലുകളും ഷോപ്പിങ് മാളുകളും തുറക്കുന്നതോടെ പൊതുജനസമ്പര്‍ക്കം പതിന്മടങ്ങ് വര്‍ധിക്കും. ഇത് കൊറോണ വൈറസ് പടരുന്നതിന്റെ നിരക്ക് വൻതോതിൽ വര്‍ധിക്കാനിടയാക്കും. ഇവിടങ്ങളിലെല്ലാം വിവിധ പ്രായത്തിൽപ്പെട്ടവര്‍ വരുന്നതോടെ വലിയ തോതിൽ രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന ആശങ്ക ശക്തമാവുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഈ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു.

നാലാം ലോക്ക്ഡൗണിലെ ഇളവുകൾ തന്നെ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്ന വിമര്‍ശം നിലനിൽക്കവെയാണ് സര്‍ക്കാര്‍ കൂടുതൽ ഇളവുകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി രോഗബാധയുടെയും കോവിഡ് മരണങ്ങളുടെയും പ്രതിദിന നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധയുള്ള ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വരും ദിവസങ്ങളിൽ കേസുകളും മരണങ്ങളും കൂടുന്നതോടെ ഇന്ത്യ ഒരാഴ്ചക്കകം ഏറ്റവും കൂടുതൽ രോഗബാധയുള്ള ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നായേക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം