മദ്യലഹരിയിൽ വാക്ക് തർക്കം: യുവാവ് തലക്കടിയേറ്റ് മരിച്ചു

സ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.

Sunday May 31st, 2020

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബാലരാമപുരം കട്ടച്ചൽക്കുഴിയിൽ ശ്യാമാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളുടെ സുഹൃത്ത് സതിക്കായി പോലിസ് അന്വേഷണം തുടങ്ങി.

കട്ടച്ചൽക്കുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഓട്ടോ ഡ്രെെവറായ ശ്യാം. ഇരുവരും തമ്മിൽ ഇന്നലെ രാത്രി പത്ത് മണിയോടെ വാക്കുതർക്കമുണ്ടായെന്നാണ് സമീപവാസികൾ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉൾപ്പെടെയുള്ളവർ ഉടൻ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിച്ചെത്തിയ ശേഷം ഇവർ തമ്മിൽ വാക്കുതർക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം